കാന്‍സറിനും വാക്‌സിനേഷന്‍ ജനുവരി സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവല്ക്കരണമാസം
ജനുവരി സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ മാസമാണ്. വളരെ സാധാരണവും എന്നാല്‍ തടയാന്‍ കഴിയുന്നതുമായ ഈ അര്‍ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 00% തടയാവുന്ന ക്യാന്‍സര്‍ വാക്‌സിനേഷനാണ് ു. സെര്‍വിക്കല്‍ ക്യാന്‍സര്‍. സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ പ്രധാന ഘടകം സ്‌ക്രീനിംഗാണ്.
2020-ലെ ഗ്ലോബോക്കന്‍ ഡാറ്റ അനുസരിച്ച് സ്തന, ചുണ്ടുകള്‍, ഓറല്‍ ക്യാവിറ്റി ക്യാന്‍സര്‍ എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും സാധാരണമായ മൂന്നാമത്തെ അര്‍ബുദമാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 1,23,907 സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നു. 77,348 മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം പോളിയോ പോലെ തന്നെ ഉന്മൂലനം ചെയ്യാവുന്ന രോഗമായാണ് ഈ കാന്‍സറിനെ കാണുന്നത്. വാക്‌സിനേഷനും സ്‌ക്രീനിംഗും സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ പ്രധാന ഘടകങ്ങളാണ്.
ഏതാണ്ട് 99.9% സെര്‍വിക്കല്‍ ക്യാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) കാരണമാണ്. സ്ഥിരമായ HPV അണുബാധയ്ക്ക് ശേഷം ഒരു സ്ത്രീക്ക് ഗര്‍ഭാശയ അര്‍ബുദം ഉണ്ടാകാന്‍ ഏകദേശം 15-18 വര്‍ഷമെടുക്കും. ലൈംഗിക രീതികളിലെ മാറ്റവും ഒന്നിലധികം ലൈംഗിക പങ്കാളികളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ HPV അണുബാധയുടെ വര്‍ദ്ധനവിന് കാരണമായി.
നിലവില്‍, ഇന്ത്യയില്‍ 9 നും 26 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് HPV വാക്‌സിനേഷന്‍ നല്‍കുന്നത്. HPV ബാധയ്ക്ക് മുമ്പ് HPV വാക്‌സിന്‍ നല്‍കുന്നത് മികച്ച ഫലപ്രാപ്തി നല്‍കും. 70% സംരക്ഷണം ഇതുവഴി ലഭിക്കും. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്.
HPV അണുബാധകള്‍, അരിമ്പാറകള്‍, ലിംഗം, മലദ്വാരം, ഓറോഫറിന്‍ജിയല്‍ കാന്‍സര്‍ തുടങ്ങിയ HPV സംബന്ധമായ മറ്റ് അര്‍ബുദങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. HPV വാക്‌സിന്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്ക് 2 ഡോസുകള്‍ 6 മാസം ഇടവിട്ട് 15 വയസ്സിന് മുകളില്‍ 0,2,6 മാസം മൂന്ന് ഡോസുകള്‍ നല്‍കണമെന്നാണ് നിലവിലെ ശുപാര്‍ശ.